തിരുവനന്തപുരം ഏപ്രിൽ 10: കോവിഡിന് പിന്നാലെ ഭീതി പടര്‍ത്തി തീരപ്രദേശങ്ങളില്‍ കടല്‍ക്ഷോഭവും രൂക്ഷം. വലിയതുറ, പൂന്തുറ, വിഴിഞ്ഞം, കോവളം, അഞ്ചുതെങ്ങ്, അടിമലത്തുറ മേഖലകളിലാണ് കടല്‍ക്ഷോഭം രൂക്ഷമായിരിക്കുന്നത്. നിരവധി വീടുകള്‍ക്ക് നാശം സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ശക്തമായ തിരയടി ഉണ്ടായത്. തീരം സംരഷിക്കാന്‍ ജിയോബാഗ് നിരത്തിയെങ്കിലും കടലിനെ പ്രതിരോധിക്കാനായില്ല. തുടര്‍ന്ന് കല്ലിട്ട് സംരക്ഷിക്കാനുള്ള ശ്രമം ആരംഭിച്ചെങ്കിലും കോവിഡിനെ തുടര്‍ന്ന് അതും നിര്‍ത്തി വച്ചിരിക്കുകയാണ്.
മുഞ്ഞമൂട് പാലത്തിന് സമീപവും കടല്‍ക്ഷോഭം രൂക്ഷമായി. കടല്‍ഭിത്തി തകര്‍ത്തെത്തിയ വെള്ളം ഇരച്ചുകയറി 20 വീടുകളാണ് തകരാറിലായത്.