ചണ്ഡീഗഢ് ഏപ്രിൽ 10: കോവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്കാര ചടങ്ങ് തടസപ്പെടുത്താന്‍ ശ്രമിച്ച 60 പേര്‍ക്കെതിരെ കേസ്. പഞ്ചാബിലെ ജലന്തറിലാണ് സംഭവം.
ബുധനാഴ്ച രോഗം സ്ഥിരീകരിച്ച ഇയാള്‍ വ്യാഴാഴ്ചയാണ് മരിച്ചത്. പിന്നീട് ഇയാളുടെ മൃതദേഹം സംസ്കാരം ചെയ്യുന്നതിനിടെ പ്രദേശവാസികള്‍ തടയുകയായിരുന്നു. രോഗം പടരുമെന്ന ഭയത്തെ തുടര്‍ന്നാണ് ആളുകള്‍ സംസ്കാരം തടഞ്ഞത്. രണ്ട് മണിക്കൂര്‍ നേരത്തെ തര്‍ക്കത്തിനൊടുവിലാണ് പ്രശ്നം പരിഹരിച്ചത്.
സംസ്ഥാനത്ത് ഇത്തരം സംഭവങ്ങള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളെ ബോധവത്ക്കരിക്കാന്‍ സംസ്ഥാനത്തെ രണ്ട് മന്ത്രിമാര്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ സംസ്കാര ചടങ്ങില്‍ പങ്കെടുത്തിരുന്നു.