കോവിഡ്: ഇറ്റലിയിൽ മരിച്ചത് 94 ഡോക്ടർമാരും 26 നഴ്സുമാരും

റോം: കോവിഡ് മഹാമാരി ഇറ്റലിയില്‍ കവര്‍ന്നത് 94 ഡോക്ടര്‍മാരുടെയും 26 നഴ്സുമാരുെടയും ജീവന്‍. ഇറ്റാലിയന്‍ ഡോക്ടേഴ്സ് അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്. 6500ലേറെ നഴ്സുമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായും അസോസിയേഷന്‍ അറിയിച്ചു.

കോവിഡ് അതിരൂക്ഷമായി ബാധിച്ച ഇറ്റലിയില്‍ 18,279 പേരാണ് മരിച്ചത്. വ്യാഴാഴ്ച മാത്രം 610 പേര്‍ മരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 143,626 ആയി. 12,681 ആരോഗ്യപ്രവര്‍ത്തകരും ഇതില്‍ ഉള്‍പ്പെടുന്നു.

ആശുപത്രികളില്‍ സുരക്ഷാ ഉപകരണങ്ങള്‍ക്ക് നേരിടുന്ന ക്ഷാമം ആരോഗ്യപ്രവര്‍ത്തകരുടെ ജീവന് തന്നെ ഭീഷണിയാവുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →