തിരുവനന്തപുരം ഏപ്രിൽ 9: സംസ്ഥാനത്ത് കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ വിവിധ ജയിലുകളിൽ നിന്നും 1400 തടവുകാർ ജാമ്യത്തിലും പരോളിലും പുറത്തിറങ്ങി. 550 വിചാരണ തടവുകാരെയും 850 ശിക്ഷാ തടവുകാരെയുമാണ് വിട്ടയച്ചത്.
ജയിലിലെ തിരക്ക് കുറയ്ക്കാനായാണ് പുതിയ നിർദശം. പരോൾ ഇനിയും ഉദാരമാക്കുമെന്ന് ജയിൽ വകുപ്പ് അറിയിച്ചു. ലോക്ക് ഡൗൺ നീട്ടുകയാണെങ്കിൽ പുറത്തിറങ്ങിയവർക്ക് തിരിച്ചെത്താനുള്ള സമയം വീണ്ടും നീട്ടി നൽകും.