ന്യൂഡല്‍ഹി : ലോകാരോഗ്യദിനത്തില്‍ കൊറോണക്കെതിരായ പോരാട്ടത്തില്‍ എല്ലാവരും സന്നദ്ധരാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി എല്ലാവരോടും ആഹ്വാനം ചെയ്തു. ‘ഇന്ന് ലോക ആരോഗ്യ ദിനം, ഈ ദിനത്തില്‍ നമ്മുടെ പ്രാര്‍ത്ഥന വേണ്ടപ്പെട്ടവര്‍ക്കു മാത്രമല്ല മറിച്ച് ഡോക്ടര്‍, നേഴ്‌സ്, മെഡിക്കല്‍ സ്റ്റാഫ്, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങി കെറോണക്കെതിരായ പോരാട്ടത്തില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും വേണ്ടിയാകണം’എന്ന് അദ്ദേഹം ട്വിറ്റ് ചെയ്തു. കൊറോണ വൈറസ് വ്യാപിക്കുന്ന ഈ സമയത്ത് നിര്‍ബന്ധമായും സാമൂഹിക അകലം പാലിക്കുന്നത് സമൂഹത്തില്‍ വൈറസിന്റെ വ്യാപനം തടയുന്നതിന് ഇടയാക്കുമെന്നും അതുവഴി ജനങ്ങള്‍ സാമൂഹികാരോഗ്യത്തെ വളര്‍ത്തുകയാണന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ ലോകാരോഗ്യ ദിനത്തില്‍ ലോക്ക് ഡൗണും സാമൂഹിക അകലം പാലിക്കുന്നതിന് നന്ദി പറഞ്ഞുകൊണ്ട് ബി.ജെ.പി. പ്രസിഡന്റ് ജഗത് പ്രകാശ് നാട ട്വിറ്റ് ചെയ്തു.
Uncategorized
കോവിഡ് 19നു എതിരായ യുദ്ധത്തില്‍ എല്ലാവരും സന്നദ്ധരാവണമെന്നറിയിച്ച് ലോകാരോഗ്യദിനത്തില്‍ മോദി
