പ്രശസ്ത സംഗീത സംവിധായകൻ എം കെ അർജുനൻ അന്തരിച്ചു

കൊച്ചി ഏപ്രിൽ 6: പ്ര​ശ​സ്ത സം​ഗീ​ത സം​വി​ധാ​യ​ക​ൻ എം.​കെ​അ​ർ​ജു​ന​ൻ അ​ന്ത​രി​ച്ചു. കൊ​ച്ചി പ​ള്ളു​രു​ത്തി​യി​ലെ വ​സ​തി​യി​ല്‍ പു​ല​ര്‍​ച്ചെ 3.30 ഓ​ടെ​യാ​യി​രു​ന്നു അ​ന്ത്യം.

ഇ​രു​നൂ​റി​ല​ധി​കം സി​നി​മ​ക​ളി​ലാ​യി എ​ഴു​നൂ​റി​ല​ധി​കം ഗാ​ന​ങ്ങ​ള്‍ ചി​ട്ട​പ്പെ​ടു​ത്തി. നാ​ട​ക​ഗാ​ന​ങ്ങ​ള്‍ ഒ​രു​ക്കി​ക്കൊ​ണ്ട് സം​ഗീ​ത ലോ​ക​ത്തെ​ത്തി​യ അ​ദ്ദേ​ഹം1968 ല്‍ ​ക​റു​ത്ത പൗ​ര്‍​ണി എ​ന്ന ചി​ത്ര​ത്തി​ന് സം​ഗീ​തം ഒ​രു​ക്കി​യാ​ണ് സി​നി​മ​യി​ല്‍ സ​ജീ​വ​മാ​യ​ത്.

ജ​യ​രാ​ജ് സം​വി​ധാ​നം ചെ​യ്ത ഭ​യാ​ന​കം എ​ന്ന ചി​ത്ര​ത്തി​ലെ ഗാ​ന​ത്തി​ന് അ​ദ്ദേ​ഹ​ത്തി​ന് മി​ക​ച്ച സം​ഗീ​ത സം​വി​ധാ​യ​ക​നു​ള്ള സം​സ്ഥാ​ന പു​ര​സ്‌​കാ​രം ല​ഭി​ച്ചു.

അർജുനൻ മാഷിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് പള്ളുരുത്തി ശ്മശാനത്തിൽ വെച്ചാണ് സംസ്ക്കാരം.


‎‎‎

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →