ന്യൂഡല്‍ഹി,03-04-2020
രാജ്യത്ത് പതിനാല് സംസ്ഥാനങ്ങളിലായി വെള്ളിയാഴ്ച സ്ഥിരീകരിച്ച കോവിഡ്-19 കേസുകളില്‍ 647 എണ്ണം നിസാമുദ്ദീനില്‍ തബലീക് ജമ-അത്തില്‍ പങ്കെടുത്തവരാണെന്ന് കേന്ദ്രം അറിയിച്ചു. ആരോഗ്യവകുപ്പിലെ ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ മാധ്യമങ്ങളോട് പറഞ്ഞതാണ് ഇത്. ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍, അസം, ഡല്‍ഹി,ഹിമാചല്‍, ഹരിയാന, ജമ്മു-കാശ്മീര്‍, ഝാര്‍ഖണ്ട്, കര്‍ണാടക, മഹാരാഷ്ട്ര, രാജസ്ഥാന്‍, തമിഴ്‌നാട്, തെലുങ്കാന, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലും കോവിഡ് 19 പകരാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്ത 12 മരണങ്ങളും ജമാ-അത്തുമായി ബന്ധപ്പെട്ട കേസുകളാണ്
തബ്‌ലീക്കിന്റെ നേതാവായ മൗലാന സാദിനെതിരെ എപീഡിമിക് ഡിസീസ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കോവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ ജനങ്ങളുടെ സഹായത്തിനായുണ്ടാക്കിയ ആരോഗ്യസേതു എന്ന മൊബൈല്‍ ആപ് മുപ്പത് ലക്ഷത്തോളം ആളുകള്‍ ഉപയോഗിക്കുന്നുണ്ട്.
നിരവധി ഗവേഷണസ്ഥാപനങ്ങള്‍ ഈ അസുഖം കണ്ടെത്തുവാനായി സഹായത്തിനുണ്ട്. മെഡിക്കല്‍,പാരാ മെഡിക്കല്‍ പ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക്, കോവിഡ്19 -ല്‍നിന്നും സംരക്ഷണ കിട്ടുന്നതിനായി ഒരു ബയോ സൂട്ട് ഡിഫന്‍സ് റിസര്‍ച്ആന്‍ഡ് ഡവലപ്‌മെന്റ് തയ്യാറാക്കിയിട്ടുണ്ട്. കോവീഡ് 19 നിര്‍ണയിക്കാനുള്ള രാജ്യത്തെമ്പാടുമുള്ള 182 ലാബുകളില്‍ 130 എണ്ണം ഗവണ്‍മെന്റിന്‍േതാണ്. ഇന്ത്യന്‍കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ചിലെ മനോജ് വി മുര്‍ത്തേക്കര്‍ പറഞ്ഞു.
ഈ അവസരത്തില്‍ സന്നദ്ധപ്രവര്‍ത്തകര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ തടയുവാന്‍ വേണ്ട നടപടിയെടുക്കണമെന്ന് ആരോഗ്യവകുപ്പിലെ ജോയിന്റ് സെക്രട്ടറി പുന്യ സലീല ശ്രീവാസ്തവ ഗവണ്ടമെന്റിനോട് ആവശ്യപ്പെട്ടു. ആരോഗ്യവകുപ്പിലെ ഹെല്‍പ് ലൈന്‍ നമ്പറുകളുടെകൂടെ രണ്ടു പുതിയനമ്പറുകള്‍ കൂടി നിലവില്‍ വന്നു. ആള്‍ ഇന്ത്യ ടോള്‍ ഫ്രീ നമ്പര്‍ 1930-ഉം വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കായി 1944-ഉം ആണ് പുതിയനമ്പറുകള്‍.
വിദേശത്തുനിന്നു വിസിറ്റിംഗ് വിസയില്‍ ഇന്ത്യയില്‍ വന്ന് ജമാ-അത്തില്‍ പങ്കെടുത്ത 960 വിദേശികളെ വിസയുടെനിയമങ്ങള്‍ തെറ്റിച്ചതിന് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ട് പ്രകാരവും ഫോറിന്‍ ആക്ട് പ്രകാരവും കേസെടുത്ത് കരിമ്പട്ടികയില്‍ ചേര്‍ത്തു.

