ന്യൂഡൽഹി ഏപ്രിൽ 3: ബ്രിട്ടനിലെ ചാൾസ് രാജകുമാരന് നേരത്തെ കോറോണവൈറസ് സ്ഥിരീകരിച്ചിരുന്നു. ആയുർവേദ, ഹോമിയോപ്പതി ചികിത്സയിലൂടെയാണ് അസുഖം ഭേദമായതെന്ന് കേന്ദ്രമന്ത്രി ശ്രീപദ് നായിക് ചൊവ്വാഴ്ച പറഞ്ഞു. 71 വയസുകാരനായ ചാൾസിന് ചെറിയ രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് സ്വയം നിരീക്ഷണം തെരഞ്ഞെടുക്കുകയായിരുന്നു.
ബംഗളുരുവിലെ സൗഖ്യ ആയുർവേദ റിസോർട്ടിലെ ഡോക്ടർ മത്തായി വിളിച്ചിരുന്നുവെന്നും ചാൾസിന് നൽകിയ ചികിത്സ വിജയിച്ചുവെന്ന് ഡോക്ടർ പറഞ്ഞതായും കേന്ദ്രമന്ത്രി പറഞ്ഞു. ഡോക്ടർ മത്തായിയുടെ ചികിത്സാരീതികളെപ്പറ്റി പഠിക്കാനായി നിയുക്ത സംഘത്തെ നിയോഗിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ചാൾസ് രാജകുമാരനും ഭാര്യ കാമെല്ലയും സ്വയം നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. കാമെല്ലയ്ക്ക് കോവിഡ് 19 നെഗറ്റീവ് ആണ്.

