ആശുപത്രിയിൽ പ്രശ്നങ്ങൾ സൃഷ്ടിച്ച തബ് ലീഗ് പ്രവർത്തകർക്കെതിരെ എൻഎസ്എ കേസെടുത്തു

ലക്നൗ ഏപ്രിൽ 3: തബ് ലീഗ് ജമാഅത്തിന്റെ പരിപാടിയിൽ പങ്കെടുത്ത്‌ കൊറോണ ബാധിച്ചവരെ പ്രവേശിപ്പിച്ച ഖാസിയാബാദിലെ ആശുപത്രിയിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചവർക്കെതിരെ നാഷണൽ സെക്യൂരിറ്റി ആക്ട് (എൻഎസ്എ) പ്രകാരം കേസെടുത്തു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദ്ദേശപ്രകാരമാണ് കേസെടുത്തത്.

കൊറോണ വൈറസ് ബാധിതാരെന്ന് സംശയിക്കുന്നവർ ആശുപത്രിയിൽ നഗ്നരായി നടക്കുകയും അശ്ലീല ആംഗ്യങ്ങൾ കാണിക്കുകയും ചെയ്‌തു. നഴ്സിനോട് മോശമായി പെരുമാറി. തുടർന്ന് ആശുപത്രി സിഎംഒ പോലീസിൽ പരാതി നൽകിയിരുന്നു.

വനിതാ ജീവനക്കാരോട് മോശമായി പെരുമാറിയത് നിഷ്ട്ടൂരമായ തെറ്റാണെന്നും ചീഫ് മെഡിക്കൽ ഓഫീസറുടെ പരാതിയിൽ കേസെടുത്തെന്നും പോലീസ് അറിയിച്ചു. ഐപിസി സെക്ഷൻ 269, 270, 271, 294, 354 പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. തബ് ലീഗിൽ പങ്കെടുത്ത്‌ തിരിച്ചെത്തിയവരിൽ 150തോളം പേർ ഖാസിയാബാദിൽ വിവിധ ആശുപത്രികളിലായി നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →