മധ്യപ്രദേശ് ഏപ്രിൽ 3: രോഗബാധിതരെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി എത്തിയ ആരോഗ്യ പ്രവർത്തകരെ സംഘം ചേർന്ന് ആക്രമിച്ചു. അവിടെയെത്തിയ ഡോക്ടർമാരടക്കമുള്ള സംഘത്തെ ആക്രമിക്കുകയും ഓടിക്കുകയും ചെയ്‌തു. സംഭവത്തിൽ നാലുപേർക്കെതിരെ നാഷണൽ സെക്യൂരിറ്റി ആക്ട് കേസെടുത്തിട്ടുണ്ട്. കോവിഡ് 19 ബാധിച്ച ഒരാളെ ആശുപത്രിയിൽ കൊണ്ടുപോകാൻ ശ്രമിക്കവെയാണ് സംഘം ചേർന്ന് ആക്രമിച്ചത്. സർക്കാർ നിർദ്ദേശപ്രകാരമാണ് അവർക്കെതിരെ കേസെടുത്തത്.