ന്യൂഡൽഹി ഏപ്രിൽ 2: ഇന്ത്യയിൽ ഇതുവരെ 1965 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 50 പേർ മരിക്കുകയും 151 പേർ രോഗമുക്തരാകുകയും ചെയ്തു. മഹാരാഷ്ട്രയിൽ ആണ് ഏറ്റവും കൂടുതൽ കോവിഡ് ബാധിതർ ഉള്ളത് -335 പേർ. സംസ്ഥാനത്ത് 13 പേർ മരിച്ചു.
കേരളത്തിൽ 265 പേർ രോഗബാധിതരാണ്. തമിഴ്നാട്ടിൽ 234, ഡൽഹിയിൽ 152, ഉത്തർപ്രദേശിൽ 113, കർണാടക 110 എന്നിങ്ങനെയാണ് കണക്ക് .