ന്യൂഡൽഹി ഏപ്രിൽ 2: ലോകത്താകെമാനം കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 954, 468 ആയി. മരണം 48, 558 ആയി. രോഗമുക്തരായവർ 202, 941 പേർ.
യുഎസിൽ രോഗബാധിതരുടെ എണ്ണം 215, 357 ആയി. 5113 പേർ ഇതുവരെ മരിച്ചു. 8, 878 പേർ രോഗമുക്തി നേടി. ഇറ്റലിയിൽ 110, 574 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു, മരണം 13, 155 ആയി. 16, 847 പേർ രോഗമുക്തരായി. സ്പെയിനിൽ 110, 238 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 26, 743 പേർ രോഗമുക്തരാകുകയും ചെയ്തു. 10, 003 പേര് മരിച്ചു. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയിൽ ഇതുവരെ 81, 589 പേർക്ക് രോഗം സ്ഥിരീകരിച്ചു. 76, 408 പേർക്ക് രോഗം ഭേദമായി. 3, 318 പേർ മരിച്ചു.