കേരളത്തിൽ ഇന്ന് 21 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം ഏപ്രിൽ 2: സംസ്ഥാനത്ത് 21 പേർക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. 8 പേർ കാസർകോട്, 5 പേർ ഇടുക്കി, 2 പേർ കൊല്ലം എന്നിങ്ങനെയും തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണു രോഗം. ഇതുവരെ 286 പേർക്കാണു രോഗം സ്ഥിരീകരിച്ചത്. അതിൽ 256 പേർ ചികിത്സയിലുണ്ട്. 16,5934 പേർ നിരീക്ഷണത്തിലാണ്. 16,5291 പേർ വീടുകളിലും 643 പേർ ആശുപത്രികളിലുമാണ്. ഇന്ന് 8456 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

സംസ്ഥാനത്ത് ഇതുവരെ രോഗബാധയുണ്ടായവരില്‍ 200 പേര്‍ വിദേശത്ത് നിന്ന് വന്ന മലയാളികളാണ്. ഏഴ് പേര്‍ വിദേശികളാണ്. രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയത് വഴിയായി 76 പേര്‍ക്ക് വൈറസ് ബാധിച്ചു. ഇതുവരെ രോഗം നെഗറ്റീവ് ആയത് 28 പേര്‍ക്കാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോക്ഡ‍ൗണ്‍ കഴിഞ്ഞ് അതിഥി തൊഴിലാളികള്‍ക്ക് യാത്രാസൗകര്യം ഒരുക്കണം. എസ്ഡിആര്‍എഫ് വിഹിതമായി കേന്ദ്രം 157 കോടി രൂപ നല്‍കും. മാര്‍ച്ച് 5 മുതല്‍ 24 വരെ വിദേശത്തുനിന്നോ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നോ വന്നവര്‍ക്ക് നിര്‍ദേശം-28 ദിവസം നിര്‍ബന്ധമായി ഐസലേഷനില്‍ കഴിയണം. പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം എന്‍സിസി, എന്‍എസ്എസ് വൊളന്റിയര്‍മാരെ ഉള്‍പ്പെടുത്തി സന്നദ്ധപ്രവര്‍ത്തനം വിപുലീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് നിലവില്‍ രണ്ട്‌ലക്ഷത്തി മുപ്പത്തിഒന്നായിരം സന്നദ്ധപ്രവര്‍ത്തകര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിന് പുറമെ എന്‍സിസി, എന്‍എസ്എസ് വൊളന്റിയര്‍മാര്‍ക്ക് സന്നദ്ധ പ്രവര്‍ത്തനത്തില്‍ പങ്കുചേരാം. അഞ്ച് വര്‍ഷമായി എന്‍സിസിയില്‍ നിന്നും എന്‍എസ്എസില്‍ നിന്ന് വിട്ടുനില്‍ക്കുന്നവര്‍ക്കും പങ്കെടുക്കാം. എന്‍ജിഒ സംഘടനകളെ ഉള്‍പ്പെടുത്തി ജില്ലാ തലത്തില്‍ ക്രൈസിസ് മാനേജ്‌മെന്റ് ഗ്രൂപ്പുകള്‍ ഉണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിദേശ രാജ്യങ്ങളിലുള്ള മലയാളികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഇടപെടണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനമന്ത്രിയുമായി നടത്തിയ വിഡിയോ കോണ്‍ഫറന്‍സിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. രോഗ സാധ്യത സംശയിക്കുന്നവര്‍ക്ക് ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ അതത് രാജ്യങ്ങളില്‍ ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ ഒരുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.


‎‎‎

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →