തിരുവനന്തപുരം മാർച്ച് 31: സംസ്ഥാനത്ത് കോവിഡ് 19ന്റെ വ്യാപനത്തിൽ സംസ്ഥാനം അഭിമുഖീകരിക്കുന്ന പ്രതിസന്ധിയെ നേരിടുന്നതിനായി സർക്കാർ കൈക്കൊള്ളുന്ന ഉദ്യമങ്ങൾക്ക് പങ്ക് ചേർന്നുകൊണ്ട് ട്രാവൻകൂർ-കൊച്ചിൻ മെഡിക്കൽ കൗൺസിൻസ് മൂന്ന് കോടി രൂപയുടെ ചെക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവനയായി രജിസ്ട്രാർ കൈമാറി.