കേരളത്തിൽ ഇന്ന് ഏഴുപേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

തിരുവനന്തപുരം മാർച്ച്‌ 31: സംസ്ഥാനത്ത് ഇന്ന് 7 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം, കാസർകോട് ജില്ലകളില്‍ രണ്ടു പേർ വീതവും കൊല്ലം, തൃശൂർ, കണ്ണൂർ ജില്ലകളിൽ ഓരോ ആൾക്കു വീതവുമാണു രോഗം സ്ഥിരീകരിച്ചത്. ആകെ രോഗം ബാധിച്ചവരുടെ എണ്ണം 215 ആയി. ഇന്ന് സംസ്ഥാനത്ത് ഒരു മരണം കൂടി ഉണ്ടായി. തിരുവനന്തപുരം പോത്തൻകോട് സ്വദേശിയാണു മരിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തില്‍ പറഞ്ഞു.

പത്തനംതിട്ട, കണ്ണൂർ ജില്ലകളിലെ രണ്ടു പേരുടെ വീതം പരിശോധന ഫലം നെഗറ്റീവായി. 1,63,129 പേർ നിരീക്ഷണത്തിലുണ്ട്. 1,62,471 പേർ വീടുകളിലും 658 പേർ ആശുപത്രികളിലും നിരീക്ഷണത്തിൽ കഴിയുന്നു. 150പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 7485 സാംപിൾ പരിശോധനയ്ക്ക് അയച്ചു. 6381 എണ്ണത്തിൽ രോഗബാധ ഇല്ലെന്നു കണ്ടെത്തി.
‎‎‎

Share
അഭിപ്രായം എഴുതാം