തിരുവനന്തപുരം മാർച്ച് 27: സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം തുടങ്ങി. കോവിഡ് 19ന്റെ പശ്ചാത്തലത്തിലാണ് സാമ്പത്തിക പ്രതിസന്ധി മുൻനിർത്തി ക്ഷേമ പെൻഷൻ നൽകുന്നത്. ഒക്ടോബർ നവംബർ മാസങ്ങളിലെ പെൻഷൻ തുക ലഭ്യമാകാനാണ് സർക്കാർ തുക അനുവദിച്ചത്. ബാക്കി തുക വിഷുവിന് മുൻപ് നൽകുമെന്നും ധനമന്ത്രി അറിയിച്ചു.
സംസ്ഥാനത്തെ 55 ലക്ഷം ഗുണഭോക്തക്കൾക്കാണ് 2400 രൂപ വീതം പെൻഷൻ നൽകുന്നത്. അക്കൗണ്ട് ഉള്ളവർക്കു അതുവഴിയും ബാക്കിയുള്ളവർക്ക് വീട്ടിലെത്തിച്ചു നൽകാനുമാണ് ക്രമീകരണം. മാർച്ച് 31 ന് മുൻപ് വിതരണം പൂർത്തിയാക്കണമെന്നാണ് ധനവകുപ്പിന്റെ നിർദ്ദേശം.