ലണ്ടൻ മാർച്ച് 25: ബ്രിട്ടനിലെ അടുത്ത കിരീടാവകാശി ചാൾസ് രാജകുമാരനും കോവിഡ് സ്ഥിരീകരിച്ചു. ബക്കിംഗ്ഹാം കൊട്ടാരം തന്നെയാണ് ചാൾസിന് രോഗം സ്ഥിരീകരിച്ചതായി വാർത്താകുറിപ്പിലൂടെ ജനങ്ങളെ അറിയിച്ചത്.
സ്കോട്ലാൻഡിലെ കൊട്ടാരത്തിനകത്ത് തന്നെ കർശനമായ നിരീക്ഷണത്തിലാണ് നിലവിൽ ചാൾസ്. രാജകുമാരന് കടുത്ത രോഗലക്ഷണങ്ങളില്ലെന്നും ആരോഗ്യനില തൃപ്‌തികരമെന്നും കൊട്ടാരം അധികൃതർ അറിയിച്ചു.
കോവിഡ് രോഗം ഏറ്റവും ഗുതുതരമായി ബാധിച്ച രാജ്യങ്ങളിലൊന്നാണ് ബ്രിട്ടൻ. ആറു കോടിയോളം പേരാണ് നിലവിൽ ബ്രിട്ടനിൽ ഹോം ക്വാറന്റെനിൽ കഴിയുന്നത്.