തൃശൂർ മാർച്ച് 12: റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാത്തവർ മാർച്ച് 31ന് മുൻപ് ബന്ധിപ്പിക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. അതാത് താലൂക്ക് സപ്ലൈ ഓഫീസുകളിലോ അക്ഷയകേന്ദ്രങ്ങൾ വഴിയോ ആധാർ ബന്ധിപ്പിക്കാം. കാർഡിൽ ഉൾപ്പെട്ട അംഗങ്ങളുടെ ആധാർ ബന്ധിപ്പിക്കാൻ സാധിക്കാതിരുന്നാൽ അതിന്റെ കാരണം താലൂക്ക് സപ്ലൈ ഓഫീസിൽ രേഖാമൂലം അറിയിക്കണം. ഇതിന് ഇനി സമയപരിധി ദീർഘിപ്പിച്ച് നൽകുന്നതല്ലയെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.