എന്‍സിപി എംഎല്‍എമാരുടെ പ്രത്യേക യോഗം വിളിച്ച് ശരദ് പവാര്‍

മുംബൈ മാര്‍ച്ച് 11: ശരദ് പവാര്‍ എന്‍സിപി എംഎല്‍എമാരുടെ പ്രത്യേക യോഗം ബുധനാഴ്ച വിളിച്ചതിന് പിന്നാലെ മഹാരാഷ്ട്രയിലും ഓപ്പറേഷന്‍ താമരയെന്ന് അഭ്യൂഹം. മഹാ വികാസ് അഘാഡി നേതാക്കള്‍ വാര്‍ത്തകള്‍ നിഷേധിച്ചു. രാജ്യസഭാ എംപി തെരഞ്ഞെടുപ്പ് സംബന്ധിച്ചാണ് എംഎല്‍എമാരുടെ യോഗം വിളിച്ചതെന്നും അത് നേരത്തെ തീരുമാനിച്ചതാണെന്നും ശരദ് പവാര്‍ പറഞ്ഞു. രാജ്യസഭാ എംപി തെരഞ്ഞെടുപ്പില്‍ ശരദ് പവാറിനെയും ഫൗസിയ ഖാനെയും മത്സരിപ്പിക്കാന്‍ എന്‍സിപി തീരുമാനിച്ചു. ബുധനാഴ്ച ഇരുവരും നാമനിര്‍ദ്ദേശ പത്രിക നല്‍കി.

സര്‍ക്കാര്‍ നിലനില്‍പ്പിന് യാതൊരു ഭീഷണിയില്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. മധ്യപ്രദേശ് സംഭവ വികാസങ്ങള്‍ നടക്കുന്നതിനിടെ ശരദ് പവാര്‍ യോഗം വിളിച്ചത് അഭ്യൂഹങ്ങള്‍ക്ക് കാരണമായി. മഹാരാഷ്ട്രയില്‍ സഖ്യസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൃത്യമായ കോ ഓഡിനേഷനുണ്ടെന്നും ബിജെപിക്ക് തകര്‍ക്കാനാകില്ലെന്നും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ബാലാസാഹോബ് തൊറാട്ട് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →