ചെന്നൈ മാര്‍ച്ച് 11: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ഏഴ് തടവുകാരില്‍ ഒരാളായ എസ് നളിനി സമര്‍പ്പിച്ച ഹര്‍ജി ബുധനാഴ്ച മദ്രാസ് ഹൈക്കോടതി തള്ളി. സംസ്ഥാന ഗവര്‍ണറുടെ അനുവാദത്തിന് കാത്തുനില്‍ക്കാതെ തന്നെ മോചിപ്പിക്കണമെന്ന് തമിഴ്നാട് സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കണമെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. ജസ്റ്റിസ് ആര്‍ സുബ്ബയ്യ, ആര്‍ പൊങ്കിയപ്പന്‍, എന്നിവരുടെ നേതൃത്വത്തിലുള്ള ബഞ്ചിന് മുന്നിലാണ് നളിനി ഹേബിയസ് കോര്‍പ്പസ് സമര്‍പ്പിച്ചത്.
രാജീവ് ഗാന്ധി വധക്കേസ്: മോചിപ്പിക്കണമെന്ന നളിനിയുടെ അപേക്ഷ ഹൈക്കോടതി തള്ളി
