കാസർഗോഡ് മാർച്ച് 10: സംസ്ഥാന വികലാംഗക്ഷേമ കോര്‍പറേഷന്‍ കാഴ്ച പരിമിതര്‍ക്കായി സ്മാര്‍ട്ട് ഫോണുകളും പരിശീലനവും നല്‍കുന്ന കാഴ്ച പദ്ധതിയിലെ ജില്ലാ തല വിതരണത്തിന്റേയും പരിശീലനത്തിന്റേയും ഉദ്ഘാടനം ഈ മാസം 14ന് രാവിലെ റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വഹിക്കും. കെ കുഞ്ഞിരാമന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു സംസാരിക്കും. കെ എന്‍ മൊയ്തീന്‍ കുട്ടി ഹാജി ചെയര്‍മാനും സാമൂഹ്യ സുരക്ഷാ മിഷന്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍ ജിഷോ കണ്‍വീനറുമായിണ് സംഘാടക സമിതി രൂപീകരിച്ചത്.
കാഴ്ച പരിമിതിയുള്ളവര്‍ക്കായി തയ്യാറാക്കിയ സ്പെസിഫിക്കേഷനോടു കൂടിയ ഫോണുകളാണ് വിതരണം ചെയ്യുന്നത്. കാഴ്ച വെല്ലുവിളി നേരിടുന്നവരെ ശാക്തീകരിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുന്നതിന് വേണ്ടി ആവിഷ്‌കരിച്ച പദ്ധതിയാണ് കാഴ്ച. ഇന്ത്യയിലെ തന്നെ ആദ്യ സംരംഭമായ ഈ പദ്ധതിയിലൂടെ കാഴ്ച പരിമിതിയുള്ള യുവതീ-യുവാക്കള്‍ക്ക് പ്രത്യേക സോഫ്ട് വെയറോടുകൂടിയ ലാപ്ടോപ്പും സ്മാര്‍ട്ട് ഫോണുകളുമാണ് നല്കുന്നത്.