കോവിഡ് 19: മരണനിരക്ക് 4000 കടന്നു

വാഷിങ്ടണ്‍ മാര്‍ച്ച് 10: കോവിഡ് 19 മൂലം മരിച്ചവരുടെ എണ്ണം 4000 കവിഞ്ഞു. വിവിധ രാജ്യങ്ങളിലായി ഇതുവരെ 4011 പേര്‍ മരിച്ചു. കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചത്. ചൈനയില്‍ 3136, ഇറ്റലിയില്‍ 463, ഇറാനില്‍ 237, ദക്ഷിണ കൊറിയയില്‍ 51, യുഎസില്‍ 26 എന്നിങ്ങനെയാണ് മരണനിരക്കുകള്‍. നൂറിലധികം രാജ്യങ്ങളിലായി ഒരു ലക്ഷത്തിലധികം ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

രോഗലക്ഷണങ്ങളെ തുടര്‍ന്ന് ആറ് അമേരിക്കന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ നിരീക്ഷണത്തിലാണ്. അഞ്ച് റിപ്പബ്ലിക്കന്‍ അംഗങ്ങളും ഒരു ഡെമോക്രാറ്റ് അംഗവുമാണ് പൊതുപരിപാടിയില്‍ റദ്ദാക്കിയത്. ഇറ്റലിയില്‍ സ്ഥിതി ഗുരുതരമായി തുടരുന്നു. നഗരങ്ങളെല്ലാം അടച്ചു. ഏപ്രില്‍ 3 വരെ കായികമത്സരങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →