അംബേദ്കർ ദേശീയ പുരസ്ക്കാരം വില്യംസ് ജോസഫിന്

ന്യൂഡൽഹി ഡിസംബർ 14: ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ 36-മത്‌  അംബേദ്കർ ദേശീയ പുരസ്ക്കാരത്തിന് വില്യംസ് ജോസഫ് അർഹനായി. 

കാസർകോടിന്റെ വാണിജ്യ വ്യവസായ വിദ്യാഭ്യാസ സാമൂഹ്യ സാംസ്കാരിക മേഖലകളിൽ നടത്തിയ സ്തുത്യർഹമായ സേവനങ്ങളും ദളിത് അക്കാദമിക്  ക്ഷേമ പ്രവർത്തനങ്ങളെയും പരിഗണിച്ചാണ് അവാർഡിന് അർഹനായത്. 

ഡൽഹിയിൽ നടന്ന ചടങ്ങിൽ വിവിധ കേന്ദ്ര സംസ്ഥാന മന്ത്രിമാരും ഗവർണ്ണർമാരും പങ്കെടുത്തു. ഇന്ത്യയുടെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമെത്തിയ സാംസ്കാരിക നേതാക്കന്മാരും മനുഷ്യാവകാശ പ്രവർത്തകരും പങ്കെടുത്ത ചടങ്ങിൽ വെച്ചാണ് അവാർഡ് ഏറ്റു വാങ്ങിയത്. 

കാസർകോടിന്റെ  വിവിധ സാമൂഹിക സംഘടനകളുടെ സംഘാടകനായ വില്യംസ് പുത്തൻ പുരയ്ക്കൽ ജോസഫിന്റെയും ഗ്രേസി ജോസഫിന്റെയും മകനാണ്. കാഞ്ഞങ്ങാട് കുശവൻകുന്ന് സ്വദേശിയാണ്. നിലമ്പൂർ പുത്തൻ പള്ളത്ത് സീന യാണ് ഭാര്യ. മക്കൾ: ആൻഡ്രിയ, ആൻഡ്രീന. ഇരുവരും ക്രൈസ്റ്റ് സ്കൂൾ വിദ്യാർത്ഥികളാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →