ന്യൂഡല്‍ഹി നവംബര്‍ 13: ശബരീമല യുവതീപ്രവേശന പുനഃപരിശോധന ഹര്‍ജികളില്‍ നാളെ 10.30ന് സുപ്രീംകോടതി വിധി പറയും. ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗോഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബഞ്ചാണ് കേസില്‍ വിധി പറയുക. 56 പുനഃപരിശോധന ഹര്‍ജികളാണ് കോടതിക്ക് മുന്നിലുള്ളത്.
നവംബര്‍ 17നാണ് ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗോഗോയി വിരമിക്കുന്നത്. ഇനി അദ്ദേഹത്തിന് അവശേഷിക്കുന്നത് രണ്ട് പ്രവര്‍ത്തി ദിവസങ്ങളാണ്. ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചുകൊണ്ട് വന്ന സെപ്റ്റംബര്‍ 23ലെ വിധി നിരവധി പ്രതിഷേധത്തിന് കാരണമായിരുന്നു.