കേരള ഉപതെരഞ്ഞെടുപ്പ്: നിയമസഭയിലേക്ക് അഞ്ച് പേർ എല്‍ഡിഎഫില്‍ നിന്ന് രണ്ടും യുഡിഎഫില്‍ നിന്ന് മൂന്നും

തിരുവനന്തപുരം ഒക്ടോബര്‍ 24: വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം എന്നീ ഒഴിവ് വന്ന അഞ്ച് മണ്ഡങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ വിധിയാണ് ഇന്നറിഞ്ഞത്. അഞ്ച് മണ്ഡലങ്ങളില്‍ രണ്ടെണ്ണം എല്‍ഡിഎഫും മൂന്നെണ്ണം യുഡിഎഫും നേടി. വട്ടിയൂര്‍ക്കാവിലും കോന്നിയിലും എല്‍ഡിഎഫ് തിരിച്ചുപിടിച്ചപ്പോള്‍, എറണാകുളത്തും, മഞ്ചേശ്വരത്തും, അരൂരിലും യുഡിഎഫ് വിജയക്കൊടി പാറിച്ചു.

വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തിരുവനന്തപുരം മേയര്‍ വികെ പ്രശാന്ത് 14465 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയും കോന്നിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സിപിഎം യുവനേതാവ് അഡ്വ കെയു ജെനീഷ് കുമാര്‍ 9953 വോട്ടുകളോടെയും വിജയിച്ചു. അരൂരില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന്‍ 1955 വോട്ടുകളുടെയും എറണാകുളത്ത് കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയായ കൊച്ചി ഡെപ്യൂട്ടി മേയര്‍ ടിജെ വിനോദ് 3750 വോട്ടുകളുടെ ഭൂരപക്ഷത്തോടെയും, മഞ്ചേശ്വരത്ത് കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി കാസര്‍ഗോഡ് മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്‍റ് എംസി കമ്മറുദ്ദീന്‍ 7923 വോട്ടുകളും നേടി വിജയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →