ആന്ധ്രാപ്രദേശില്‍ 150 ഓളം ചെമ്മരിയാടുകള്‍ക്ക് മിന്നലേറ്റു

ഗുണ്ടൂർ ഒക്‌ടോബർ 9: ബാപ്പത്‌ല മണ്ഡലത്തിലെ വേദുള്ളപ്പള്ളെ ഗ്രാമത്തിൽ ബുധനാഴ്ച പുലർച്ചെ 150 ഓളം ചെമ്മരിയാടുകൾ ഇടിമിന്നലേറ്റ് മരിച്ചു. വീരയ്യയും ശെശയ്യയും ആടുകളെ വളർത്തുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു.  ആടുകൾ ഇടിമിന്നലേറ്റ് സംഭവസ്ഥലത്തുതന്നെ കൊല്ലപ്പെട്ടു. പ്രദേശത്ത് പുലർച്ചെ ഇടിമിന്നലും കനത്ത കൊടുങ്കാറ്റും മഴയും ഉണ്ടായിരുന്നു.

ഏഴ് ലക്ഷം രൂപ വിലമതിക്കുന്ന 150 ഓളം ആടുകളെ നഷ്ടപ്പെട്ടതായും സാമ്പത്തിക സഹായം നൽകണമെന്ന് സർക്കാരിനോട് അഭ്യർത്ഥിച്ചതായും ആടുകളുടെ ഉടമസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞു.

Share
അഭിപ്രായം എഴുതാം