ഭുവനേശ്വർ ഒക്ടോബർ 2 : രാജ്യത്തിന്റെ പിതാവായ മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികം, ഒഡീഷയിലുടനീളം വളരെ ബഹുമാനത്തോടും കൂടി ആഘോഷിച്ചു . വിവിധ സർക്കാർ വകുപ്പുകൾ, , സ്വകാര്യ സംഘടനകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ സംഘടിപ്പിച്ച രാം ധൻ, പ്രാർത്ഥനാ യോഗങ്ങൾ, പദയാത്ര, ഫോട്ടോ എക്സിബിഷനുകൾ, മീറ്റിംഗുകൾ, ചർച്ചകൾ, ആനിമേറ്റഡ് സാൻഡ് ഷോകൾ, മനുഷ്യ ശൃംഖലകൾ എന്നിവ നടന്നു.’മോ സര്‍ക്കാര്‍’ പോലെയുള്ള പുതിയ പദ്ധതികള്‍ ആരംഭിക്കാനും ഒഡീഷ സര്‍ക്കാര്‍ ഈ ദിവസം തന്നെ തെരഞ്ഞെടുത്തു. ഇന്ന് മുതല്‍ സംസ്ഥാനത്ത് ഒറ്റതവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റികുകള്‍ നിരോധിക്കുമെന്നും അറിയിച്ചു.
ഒഡീഷ ഗവര്‍ണര്‍ ഗണേശ് ലാല്‍, മുഖ്യമന്ത്രി നവീന്‍ പട്നായിക്, സ്പീക്കര്‍ രജനി കാന്ത സിങ് എന്നിവര്‍ ഗാന്ധിജിക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു. സംസ്ഥാന ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പും ഒഡിയ ഭാഷ,സാഹിത്യ, സാംസ്കാരിക വകുപ്പും ഒരു മനുഷ്യ ശൃംഖല, രാം ധൻ സങ്കീർതൻ പടയാത്ര, പ്രാർത്ഥനാ യോഗങ്ങൾ, ആർട്ടിസ്റ്റ് ക്യാമ്പ്, ഫോട്ടോ എക്സിബിഷൻ എന്നിവ സംഘടിപ്പിച്ചു.