അയോദ്ധ്യ ഭൂമി തര്‍ക്കം: ഒക്ടോബര്‍ 18ന് വാദം അവസാനിപ്പിക്കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി സെപ്റ്റംബര്‍ 26: അയോദ്ധ്യ ഭൂമി തര്‍ക്ക കേസില്‍ എല്ലാവരോടും തങ്ങളുടെ വാദങ്ങളും നിര്‍ദ്ദേശങ്ങളും ഒക്ടോബര്‍ 18ന് മുന്‍പ് അവസാനിപ്പിക്കണമെന്ന് ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗോഗോയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ബഞ്ച് ബുധനാഴ്ച പറഞ്ഞു. അയോദ്ധ്യ രാമക്ഷേത്രത്തിന്‍റെയും ബാബ്റി മസ്ജിദിന്‍റെയും തര്‍ക്കകേസ് കാലയളവിനപ്പുറം കേള്‍ക്കാന്‍ സാധിക്കില്ലെന്ന് ഗോഗോയ് വ്യക്തമാക്കി.

എല്ലാ വാദങ്ങളും ഒക്ടോബര്‍ 18ന് മുമ്പാകെ പൂര്‍ത്തിയാക്കണം. അത് കഴിഞ്ഞ് വാദം കേള്‍ക്കാനാകില്ലെന്നും കോടതി പറഞ്ഞു. 2010 സെപ്റ്റംബറില്‍ അല്ലഹാബാദ് ഹൈക്കോടതി അയോദ്ധ്യയിലെ 2.77 ഏക്കര്‍ തര്‍ക്ക സ്ഥലം വെട്ടിക്കുറച്ചതിനെ ചോദ്യം ചെയ്താണ് ഒരു കൂട്ടം നിവേദനങ്ങള്‍. ഹിന്ദു വിഭാഗം വാദങ്ങള്‍ അവസാനിപ്പിച്ചു. നിലവില്‍, മുസ്ലീം വിഭാഗമാണ് വാദിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →