യുഎന്‍ സെപ്റ്റംബര്‍ 25: സാധാരണക്കാർ സർക്കാർ ഉപകരണങ്ങളെ മാത്രം ആശ്രയിക്കാത്ത ഒരു സാമൂഹിക വ്യവസ്ഥയെക്കുറിച്ച് മഹാത്മാഗാന്ധി സ്വപ്നം കണ്ടിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
‘സമകാലിക ലോകത്ത് മഹാത്മാഗാന്ധിയുടെ പ്രസക്തി’ എന്ന വിഷയത്തിൽ യുഎൻ ആസ്ഥാനത്ത് ഇന്ത്യ സംഘടിപ്പിച്ച പ്രത്യേക പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു മോദി. “മഹാത്മാഗാന്ധി മാറ്റങ്ങൾ കൊണ്ടുവന്നു, എന്നാൽ ഒരു വ്യക്തിയുടെ ആന്തരിക ശക്തിക്കും അദ്ദേഹം ഊന്നൽ നൽകി,” മോദി പറഞ്ഞു. ഗാന്ധിജിയുടെ ഉപദേശങ്ങള്‍ ഉള്‍കൊണ്ട് തന്റെ സർക്കാർ ജനങ്ങളുടെ പങ്കാളിത്തത്തിന് കൂടുതൽ ഊന്നൽ നൽകിയതായി പ്രധാനമന്ത്രി പറഞ്ഞു.
സ്വച്ഛ് ഭാരതമായാലും ഡിജിറ്റൽ ഇന്ത്യയായാലും നമ്മുടെ രാജ്യത്ത് സാധാരണക്കാർ ഈ പ്രസ്ഥാനങ്ങൾക്ക് നേതൃത്വം ഏറ്റെടുത്തിട്ടുണ്ട്, മോദി പറഞ്ഞു. അദ്ദേഹം സ്വരാജിന്റെ തത്വങ്ങൾക്കും സ്വയം ആശ്രയത്തിനും പ്രാധാന്യം നൽകയിരുന്നു, ”പ്രധാനമന്ത്രി പറഞ്ഞു.
യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് മഹാത്മാഗാന്ധിയെ സമാധാനത്തിന്റെ ആഗോള പ്രതിരൂപമായി വിശേഷിപ്പിച്ചു. കൊറിയൻ റിപ്പബ്ലിക് പ്രസിഡന്റ് മൂൺ ജെയ്-ഇൻ, സിംഗപ്പൂർ പ്രധാനമന്ത്രി ലീഹ്സീൻ ലൂംഗ് എന്നിവരും മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.

