അസം ഖാന്‍റെ അറസ്റ്റ് ഹൈക്കോടതി സ്റ്റേ ചെയ്തു

പ്രയാഗ്രാജ് സെപ്റ്റംബര്‍ 25: സമാജ്വാദി പാര്‍ട്ടി റാംപൂര്‍ എംപി അസം ഖാന്‍റെ അറസ്റ്റ് ബുധനാഴ്ച അല്ലഹാബാദ് ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ച് സ്റ്റേ ചെയ്തു. അദ്ദേഹത്തിന്‍റെ മൗലാന ജൗഹര്‍ അലി യൂണിവേഴ്സിറ്റിയ്ക്കായി റാപൂറിലുള്ള കര്‍ഷകരുടെ ഭൂമി പിടിച്ചെടുത്തതിന് 29 ക്രിമിനല്‍ കേസുകളിലാണ് അറസ്റ്റ് സ്റ്റേ ചെയ്തത്.

എംഐആര്‍ നീക്കം ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിക്കുകയും കേസുമായി ബന്ധപ്പെട്ട് പോലീസിനോട് സഹകരിക്കാനും നേതാവിനോട് കോടതി നിര്‍ദ്ദേശിച്ചു. ജസ്റ്റിസ് മനോജ് മിശ്രയും മനു റാണി ചൗഹാനുമടങ്ങുന്ന ഡിവിഷന്‍ ബഞ്ചാണ് വിധി പറഞ്ഞത്. ഒക്ടോബര്‍ 24ന് കേസിന്‍റെ അടുത്ത വാദം കേള്‍ക്കുമെന്ന് കോടതി അറിയിച്ചു. അസം ഖാനും കുടുംബത്തിനുമെതിരെ 84 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോടതി അടുത്ത വാദം കേള്‍ക്കുന്നതിന് മുന്‍പ് പോലീസ് കുറ്റപത്രം സമര്‍പ്പിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →