വാടകയ്ക്കു താമസിക്കുന്നവര്‍ക്ക് പ്രീപെയ്ഡ് വൈദ്യുതി മീറ്റര്‍: കെജ്രിവാള്‍

അരവിന്ദ് കെജ്രിവാള്‍

ന്യൂഡല്‍ഹി സെപ്റ്റംബര്‍ 25: വാടകയ്ക്കു താമസിക്കുന്നവര്‍ക്ക് പ്രീപെയ്ഡ് വൈദ്യുതി മീറ്റര്‍ നല്‍കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ബുധനാഴ്ച പ്രഖ്യാപിച്ചു. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കിത് ഉപയോഗിക്കാം. ‘മുഖ്യമന്ത്രി കിര്യാദാര്‍ ബിജ്ലി മീറ്റര്‍ യോജന’ പ്രകാരമാണ് പ്രീപെയ്ഡ് മീറ്റര്‍ സ്ഥാപിക്കുന്നതെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു.

വാടകയ്ക്ക് താമസിക്കുന്നവര്‍ക്ക് പ്രീപെയ്ഡ് വൈദ്യുതി മീറ്റര്‍ സ്ഥാപിക്കുന്നതിന് അവരുടെ ഭൂവുടമകളില്‍ നിന്ന് എന്‍ഒസി ആവശ്യമില്ല.

Share
അഭിപ്രായം എഴുതാം