നമ്മുടെ ശാസ്ത്രജ്ഞര്‍ ചരിത്രം സൃഷ്ടിച്ചു: കെജ്രിവാള്‍

ന്യൂഡല്‍ഹി സെപ്റ്റംബര്‍ 7: ചന്ദ്രയാന്‍-2 ദൗത്യത്തിന്‍റെ ഭാഗമായ ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായതില്‍ രാജ്യത്തിലാകെ നിരാശയിലാഴ്ത്തിയിരിക്കുകയാണ്. ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്നതിന് 2.1 കിമീ മാത്രം മുകളില്‍ വെച്ചാണ് ബന്ധം നഷ്ടമായത്.

ശാസ്ത്രജ്ഞരോട് നഷ്ടബോധം തോന്നരുതെന്നും വലിയൊരു കാര്യമാണ് അവര്‍ ചെയ്തതെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രതികരിച്ചു. നമ്മുടെ രാജ്യം അവരെയോര്‍ത്ത് അഭിമാനിക്കുന്നുണ്ടെന്നും അവര്‍ ചരിത്രം സൃഷ്ടിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ന് നിങ്ങള്‍ ചന്ദ്രന്‍റെ അടുത്തെത്തിയെന്നും നാളെ നിങ്ങള്‍ അവിടെ പ്രവേശിക്കുമെന്നും, ഇസ്രോയെ അഭിനന്ദിച്ച് ഡെപ്യൂട്ടി മുഖ്യമന്ത്രി മാനിഷ് സിസോഡിയ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →