കാശ്മീരില്‍ ലാന്‍റ്ഫോണുകള്‍ പുനഃസ്ഥാപിച്ചു; മൊബൈല്‍, ഇന്‍റര്‍നെറ്റ് സര്‍വ്വീസുകള്‍ ഇപ്പോഴും താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്

ശ്രീനഗര്‍ സെപ്റ്റംബര്‍ 5: കാശ്മീരിലെ ലാന്‍റ്ഫോണ്‍ സര്‍വ്വീസുകള്‍ പുനഃസ്ഥാപിച്ചു. എന്നാല്‍ മൊബൈല്‍, ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ താത്കാലികമായി നിറുത്തിവെച്ചിരിക്കുകയാണ്. അനുച്ഛേദം 370, 35എ റദ്ദാക്കി, സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റാനുള്ള കേന്ദ്രസര്‍ക്കാരിന്‍റെ തീരുമാനത്തെ തുടര്‍ന്ന് ആഗസ്റ്റ് 5നാണ് സര്‍വ്വീസുകള്‍ താത്കാലികമായി നിര്‍ത്തിവെച്ചത്.

ബിഎസ്എന്‍എല്‍ അടക്കമുള്ള മൊബൈല്‍ നെറ്റ്വര്‍ക്കുകള്‍ കഴിഞ്ഞ 32 ദിവസമായി നിര്‍ത്തിവെച്ചിരിക്കുന്നു. പ്രാദേശിക പത്രങ്ങള്‍, മാധ്യമപ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍, മറ്റ് ജീവനക്കാര്‍ എന്നിവരെ മോശമായി ബാധിച്ചിരിക്കുകയാണ്.

കാശ്മീരില്‍ ലാന്‍റ്ഫോണുകള്‍ പൂര്‍ണ്ണമായും പുനഃസ്ഥാപിച്ചുവെന്ന് വ്യാഴാഴ്ച അധികൃതര്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →