കേരളത്തിന്‍റെ നിയുക്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സെപ്റ്റംബര്‍ 5ന് തിരുവനന്തപുരത്തെത്തും

തിരുവനന്തപുരം സെപ്റ്റംബര്‍ 3: കേരളത്തിന്‍റെ നിയുക്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യാഴാഴ്ച വൈകുന്നേരം തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. വെള്ളിയാഴ്ച രാവിലെ 11 മണിക്ക് രാജ്ഭവനില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ സത്യപ്രതിജ്ഞ ചെയ്യും. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് പുതിയ ഗവര്‍ണര്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കും.

മുന്‍ ഗവര്‍ണര്‍ പി സദാശിവത്തിന് ഔദ്യോഗികമായുള്ള യാത്രയയപ്പ് ചടങ്ങ് വ്യാഴാഴ്ച വൈകുന്നേരം സംഘടിപ്പിക്കും. സദാശിവം സെപ്റ്റംബര്‍ 5ന് ചെന്നൈയ്ക്ക് പോകും. മുന്‍ കേന്ദ്രമന്ത്രിയായ കേരളത്തിന്‍റെ പുതിയ ഗവര്‍ണര്‍ക്ക് ദൈവത്തിന്‍റെ സ്വന്തം നാട്ടിലേക്ക് സ്വാഗതം- സദാശിവം ട്വീറ്റ് ചെയ്തു.

മുന്‍ കോണ്‍ഗ്രസ്സ് നേതാവായ ആരിഫ് മുഹമ്മദ് രാഹുല്‍ ഗാന്ധി മന്ത്രിസഭയില്‍ മന്ത്രിയായിരുന്നു. മുത്തലാഖ് നിര്‍ത്തലാക്കാനുള്ള ബിജെപി സര്‍ക്കാരിന്‍റെ തീരുമാനത്തിനെ ഖാന്‍ പിന്തുണച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →