ന്യൂഡല്‍ഹി സെപ്റ്റംബര്‍ 3: ജമ്മു കാശ്മീരിലെ 100 ഓളം പേരടങ്ങുന്ന നിയുക്തസംഘം ചൊവ്വാഴ്ച ആഭ്യന്തരമന്ത്രി അമിത് ഷായെ സന്ദര്‍ശിച്ചു. ജമ്മു, ശ്രീനഗര്‍, പുല്‍വാമ, ലഡാക്ക് എന്നീ സ്ഥലങ്ങളില്‍ നിന്നുള്ളവരാണ് സംഘത്തില്‍ ഉള്ളത്. ആഗസ്റ്റ് 5ന് ജമ്മു കാശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതിന്ശേഷം ആദ്യമായിട്ടാണ് ജമ്മു കാശ്മീര്‍ ആള്‍ക്കാര്‍ കൂടിക്കാഴ്ച നടത്തുന്നത്.
കൂടിക്കാഴ്ചയുടെ വിശദവിവിരങ്ങള്‍ അമിത് ഷാ പങ്കുവെച്ചിട്ടില്ല. അനുച്ഛേദം 370 റദ്ദാക്കിയതിന്ശേഷം സംസ്ഥാനത്ത് കനത്ത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇപ്പോള്‍ സ്കൂളുകള്‍, ഓഫീസുകള്‍, ആശുപത്രികള്‍ തുടങ്ങിയവ വീണ്ടും പ്രവര്‍ത്തിച്ചു തുടങ്ങി. ഫോണുകളും പുനഃസ്ഥാപിച്ചു. മൊബൈല്‍ ഇന്‍റര്‍നെറ്റ് സര്‍വ്വീസുകള്‍ നിയന്ത്രിച്ചിരിക്കുകയാണ്. കേന്ദ്രഭരണപ്രദേശങ്ങളായ ജമ്മു കാശ്മീരും ലഡാക്കും ഒക്ടോബര്‍ 31 മുതല്‍ നിലവില്‍വരും.

