70 ലക്ഷം രൂപ വിലവരുന്ന മദ്യം ഉത്തര്‍പ്രദേശില്‍ പോലീസ് കണ്ടെത്തി

ബല്ല്യാ സെപ്റ്റംബര്‍ 3: ബീഹാറിലേക്ക് കൊണ്ടുപോകുന്ന വഴി, ഉത്തര്‍പ്രദേശിലെ പേപ്നയില്‍ നിന്നും 70 ലക്ഷം രൂപ വരുന്ന മദ്യം പോലീസ് പിടിച്ചെടുത്തു. പോലീസ് വക്താക്കള്‍ ചൊവ്വാഴ്ച പറഞ്ഞു. പേപ്ന പോലീസ് സ്റ്റേഷന്‍ ചുമതലയുള്ള ഷാശി മൗലി പാണ്ഡെയ്ക്ക് തിങ്കളാഴ്ച ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മദ്യം കണ്ടെത്തിയത്.

ബീഹാറിലേക്ക് മദ്യം കൊണ്ടുപോകുന്ന ട്രക്ക് സിങ്പൂരിനടുത്ത് നിര്‍ത്തിയിട്ടിരിക്കുന്നു എന്നായിരുന്നു വിവരം. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മദ്യം കണ്ടെത്തിയത്. 980 പെട്ടി മദ്യമാണ് വണ്ടിയില്‍ നിന്നും പിടിച്ചെടുത്തത്. ഡ്രൈവറെ കിട്ടിയിട്ടില്ലെന്നും പോലീസ് പറഞ്ഞു. വണ്ടി പോലീസ് പിടിച്ചെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →