ന്യൂഡല്‍ഹി സെപ്റ്റംബര്‍ 2: ചാരക്കേസില്‍ പാകിസ്ഥാന് ജയിലില്‍ കഴിയുന്ന കുല്ഭൂഷണ് യാദവിനെ കാണാന്‍ ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷ്ണര്‍ ഗൗരവ് അലുവാലിയയ്ക്ക് അനുമതി ലഭിച്ചു. തിങ്കളാഴ്ചയാണ് അനുമതി സ്ഥിതീകരിച്ചത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി നയതന്ത്ര ഉദ്യോഗസ്ഥരെ കാണാന്‍ അനുമതി നല്‍കണമെന്ന് പാകിസ്ഥാനോട് ഇന്ത്യ ആവശ്യപ്പെടുന്നു.
വിഷയം നിഷേധിച്ചതിനെ തുടര്‍ന്ന് ഇന്ത്യ രാജ്യാന്തര നീതിന്യായ കോടതിയിയെ (ഐസിജെ) സമീപിച്ചിരുന്നു.ഇന്ത്യയ്ക്ക് അനുകൂലമായ തീരമാനമാണ് കോടതിയില്‍ നിന്നും ഉണ്ടായത്. ഇന്ത്യയുടെ ഡെപ്യൂട്ടി ഹൈക്കമ്മീഷ്ണര്‍ ഗൗരവ് അലുവാലിയയാണ് ജാദവിനെ കാണാനായി പാകിസ്ഥാനിലേക്ക് പോകുന്നത്. കൂടിക്കാഴ്ചയ്ക്കായി പാകിസ്ഥാന് അനുകൂല അന്തരീക്ഷം ഒരുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും വൃത്തങ്ങള്‍ പറഞ്ഞു.

