സാന്‍റിയാഗോ ആഗസ്റ്റ് 29: പൊതുഗതാഗതത്തിനായി 120 പാരിസ്ഥിതിക ബസുകള്‍ സമഗ്രമാക്കുമെന്ന് ചിലി ഗതാഗത മന്ത്രി ഗ്ലോറിയ ഹട്ട് ബുധനാഴ്ച പറഞ്ഞു. ഈ ബസുകള്‍ പ്രകൃതിയോടിണങ്ങുന്നതാണെന്നും മന്ത്രി പറഞ്ഞു.
80 ഓളം ബസ്സുകള്‍ ഇപ്പോള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. 230,000 യാത്രക്കാര്‍ അതിന്‍റെ സേവനം ഉപയോഗിക്കുന്നുമുണ്ട്. ബാക്കി ബസ്സുകള്‍ അടുത്ത ആഴ്ചകളിലായി പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മികച്ച സീറ്റുകള്‍, എസി, വൈഫൈ, യുഎസ്ബി പോര്‍ട്ടുകള്‍, ക്യാമറകള്‍ തുടങ്ങിയ സജ്ജീകരണങ്ങളും ബസില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഹട്ട് വ്യക്തമാക്കി. സ്കൂള്‍, ആശുപത്രികള്‍ എന്നീ സുരക്ഷാമേഖലകളിലെത്തുമ്പോള്‍ വേഗത തനിയെ കുറയാനുള്ള ക്രമീകരണവും ഉണ്ട്.