കൊല്‍ക്കത്ത ആഗസ്റ്റ് 28: അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്ത 1336 വിദ്യാര്‍ത്ഥിനികള്‍ക്ക് മുന്‍ പ്രസിഡന്‍റ് ഭാരത് രത്ന പ്രണബ് മുഖര്‍ജി സ്കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു. സ്കിപ്പര്‍ ഫൗണ്ടേഷന്‍റെ ആഭിമുഖ്യത്തിലാണ് വിദ്യാഭ്യാസത്തെ പിന്‍താങ്ങാനായി സ്കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തത്.
സ്കിപ്പര്‍ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന ‘ബേട്ടി പഠാവോ’യുടെ മൂന്നാമത്തെ എഡീഷനാണ്. അധ്യാപകനും ഗണിതജ്ഞനുമായ ആനന്ദ് കുമാര്‍, സ്കിപ്പര്‍ ഫൗണ്ടേഷന്‍റെ രക്ഷാധികാരിയായ സജ്ഞന്‍ കുമാര്‍ ബന്‍സാല്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.