ന്യൂഡല്‍ഹി ആഗസ്റ്റ് 27: അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലിയുടെ കുടുംബാഗങ്ങളെ ചൊവ്വാഴ്ച സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അകന്നുപോയ നേതാവിന്റെ ഛായാചിത്രത്തിനു മുന്പില് പുഷ്പാര്‍ച്ചനയും നടത്തി മോദി.
ആഭ്യന്തരമന്ത്രി അമിത്ഷാ നേരത്തെ തന്നെ ജയ്റ്റ്ലിയുടെ വസതിയിലെത്തിയിരുന്നു. ജയ്റ്റ്ലിയുടെ മകന് രോഹന് ജയ്റ്റ്ലിക്കൊപ്പം ഷായും മോദിയെ സ്വീകരിച്ചു. ജയ്റ്റ്ലിയുടെ ഭാര്യ സംഗീത, മകള്‍ എന്നിവരും ഉണ്ടായിരുന്നു. 25 മിനിറ്റോളം അവിടെ ചെലവഴിച്ച മോദി കുടുംബാഗങ്ങളോട് സംസാരിച്ചു.
ജയ്റ്റ്ലി മരിക്കുമ്പോള്‍ മോദി വിദേശ പര്യടനത്തിലായിരുന്നു. ഞാനിവിടെ ബഹറിനിലാണെന്ന് എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും എന്റെ സുഹൃത്ത് അരുണ്‍ യാത്രയായെന്നും ബഹറിനിലെ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത് മോദി പറഞ്ഞു. കുറച്ച് ദിവസം മുന്‍പ് മുന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ നമുക്ക് നഷ്ടമായി. ഇന്ന് അരുണിനെയും. മോദി പറഞ്ഞു.