ഛത്തീസ്ഗഡ് മുന്‍ മുഖ്യമന്ത്രി അജിത് ജോഗി ഗോത്രവര്‍ഗ്ഗക്കാരനല്ലെന്ന് സര്‍ക്കാര്‍ സമിതി

അജിത് ജോഗി

റായ്പൂര്‍ ആഗസ്റ്റ് 27: മുന്‍ മുഖ്യമന്ത്രി അജിത് ജോഗി ഗോത്രവര്‍ഗ്ഗക്കാരനല്ലെന്ന് ഉന്നതതല അന്വേഷണ കമ്മിറ്റി നിര്‍ണ്ണയിച്ചു. ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് അജിത് ജോഗിയുടെ ഗോത്രാവസ്ഥ പരിശോധിക്കാന്‍ പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചത്.

ഗോത്രക്ഷേമ വകുപ്പ് സെക്രട്ടറി ഡിഡി സിങ്ങിന്‍റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ചൊവ്വാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 2018ല്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് സംസ്ഥാന സര്‍ക്കാര്‍ കമ്മിറ്റിയെ അന്വേഷണത്തിന് നിയോഗിച്ചത്.

ജോഗിക്ക് നേരത്തെ പ്രസിദ്ധീകരിച്ച ജാതി സര്‍ട്ടിഫിക്കറ്റുകള്‍ പിടിച്ചെടുക്കാനും ബിലാസ്പൂര്‍ പോലീസ് സുപ്രണ്ടീനോട് കമ്മിറ്റി നിര്‍ദ്ദേശിച്ചു.

Share
അഭിപ്രായം എഴുതാം