അലിഗഡ് ആഗസ്റ്റ് 27: ഉത്തര്‍പ്രദേശിലെ അലിഗഡിലാണ് ചൊവ്വാഴ്ച രാവിലെ വിമാനം തകര്‍ന്ന് വീണത്. രണ്ട് പൈലറ്റുമാരടക്കം ആറ് പേര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. അടിയന്തിരഘട്ടത്തില്‍ വിമാനം ധാണിപൂരില്‍ ഇറക്കുന്നതിനിടയിലായിരുന്നു അപകടം. ഇറക്കുന്നതിനിടയില്‍ അപകടത്തില്‍പ്പെട്ട വിടി-എവിവി വിമാനം വൈദ്യുതി കമ്പിയില്‍ പ്രഹരിക്കുകയായിരുന്നു. തുടര്‍ന്ന് വിമാനം കത്തുകയായിരുന്നു.
വിമാനം ന്യൂഡല്‍ഹിയില്‍ നിന്ന് വരുകയായിരുന്നു. പൈലറ്റുമാരായ കിഷോര്‍, ദീപക്, എഞ്ചിനീയര്‍മാരായ രാംപ്രകാശ് ഗുപ്ത, പ്രഭാത് ത്രിവേദി, ആനന്ദ് കുമാര്‍, കാര്‍ത്തിക് എന്നിവരാണ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടത്.