അഗര്‍ത്തല ആഗസ്റ്റ് 26: വടക്കേ ത്രിപുരയില്‍ പാസ്പോര്‍ട്ടുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭിക്കാനായി വിദേശകാര്യമന്ത്രാലയം പാസ്പോര്‍ട്ട് സേവ കേന്ദ്രം ധര്‍മ്മാനഗറില്‍ തുറന്നു. ആസാമുമായിട്ട് അതിര്‍ത്തി പങ്കിടുന്ന പട്ടണം കൂടിയാണ് ധര്‍മ്മാനഗര്‍.
2015ലാണ് അഗര്‍ത്തലയില്‍ പ്രാദേശിക പാസ്പോര്‍ട്ട് സെന്‍റര്‍ തുറന്നത്. എംപിയായ രേബാട്ടി ത്രിപുരയാണ് ഇന്നലെ പിഎസ്കെ ഉദ്ഘാടനം ചെയ്തത്. മോദി സര്‍ക്കാര്‍ ഏറ്റെടുത്ത സംസ്ഥാനത്ത് ആരംഭിച്ച ക്ഷേമപദ്ധതികള്‍ വിജയകരമായി നിര്‍വ്വഹിച്ചുവെന്നും അദ്ദേഹം പറഞ്ഞു.