75-ാം ജന്മദിന വാര്‍ഷികത്തില്‍ രാജീവ് ഗാന്ധിയെ അനുസ്മരിച്ച് മോദി, പ്രണബ് മുഖര്‍ജി

ന്യൂഡല്‍ഹി ആഗസ്റ്റ് 20: പ്രധാനമന്ത്രി നരേന്ദ്രമോദി, മുന്‍ പ്രസിഡന്‍റ് പ്രണബ് മുഖര്‍ജി, മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി എന്നിവര്‍ ചൊവ്വാഴ്ച മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു.

കോണ്‍ഗ്രസ്സ് നേതാക്കളായ മുന്‍ പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിങ്ങ്, പാര്‍ട്ടി പ്രസിഡന്‍റ് സോണിയ ഗാന്ധി, മക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി വദ്ര, മറ്റ് നോതാക്കളും അനുസ്മരിച്ചു. പ്രണബ് മുഖര്‍ജി, ഹമീദ് അന്‍സാരി, മന്‍മോഹന്‍ സിങ്ങ്, രാഹുല്‍, പ്രിയങ്ക വീര്‍ഭൂമിയിലെ രാജീവ് ഗാന്ധിയുടെ സ്മാരകത്തിലെത്തി ആദരാജ്ഞലികള്‍ അര്‍പ്പിച്ചപ്പോള്‍, മോദി ട്വിറ്ററിലൂടെയാണ് അനുസ്മരണം അറിയിച്ചത്.

രാജീവ് ഗാന്ധിയുടെ ഭാര്യയായ സോണിയ ഗാന്ധി, മക്കളുടെയും മരുമകനായ റോബര്‍ട്ട് വദ്രയ്ക്കൊപ്പം സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തി.

രാജീവ് ഗാന്ധിയുടെ 75-ാം ജന്മദിന വാര്‍ഷികമാണിന്ന്, അദ്ദേഹം ഒരു രാജ്യസ്നേഹിയാണെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. തന്നെ സംബന്ധിച്ചിടത്തോളം സ്നേഹമുള്ളൊരു അച്ഛനാണെന്നും ആരെയും വെറുക്കാതെ എല്ലാവരെയും സ്നേഹിക്കണമെന്നും ക്ഷമിക്കണമെന്നും പഠിപ്പിച്ച ആളാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →