ജമ്മു ആഗസ്റ്റ് 7: ജമ്മു കാശ്മീരില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം മൂന്നാംദിവസമായ ഇന്നും തുടരുന്നു. അനുച്ഛേദം 370 റദ്ദുചെയ്യുകയും, ജമ്മു കാശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി എടുത്തു കളയുകയും സംസ്ഥാനത്തെ വിഭജിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്കൂളുകളും ബുധനാഴ്ചയും തുറന്ന് പ്രവര്‍ത്തിച്ചില്ല. സ്കൂളുകളും കോളേജുകളും അറിയിപ്പ് ഉണ്ടാകുന്നത് വരെ തുറന്ന് പ്രവര്‍ത്തിക്കില്ല.
40 ഓളം സിആര്‍പിഎഫ് സംഘങ്ങളാണ് ജമ്മു കാശ്മീരിലെ എല്ലാ ജില്ലകളിലുമായി വിന്യസിച്ചിരിക്കുന്നത്. ജില്ലയുടെ പല ഭാഗത്തായും കരസേനയെയും വിന്യസിച്ചിട്ടുണ്ട്.
മൊബൈല്‍, ഇന്റര്‍നെറ്റ് സര്‍വ്വീസുകള്‍ പുനഃസ്ഥാപിച്ചിട്ടില്ല.

