കാലാവസ്ഥയെ തുടര്‍ന്ന് അമര്‍നാഥിലേക്കുള്ള യാത്ര താത്കാലികമായി നിര്‍ത്തിവെച്ചു

ശ്രീനഗര്‍ ആഗസ്റ്റ് 2: ബല്‍ട്ടാല്‍, പഹല്‍ഗാം ബേസ്ക്യാമ്പില്‍ നിന്നുള്ള അമര്‍നാഥ് ക്ഷേത്രത്തിലേക്കുള്ള യാത്ര വെള്ളിയാഴ്ച താത്കാലികമായി നിര്‍ത്തിവെച്ചു. കാലാവസ്ഥ അനുകൂലമായതിനാല്‍ ബല്‍ട്ടാലില്‍ നിന്നും വായു സഞ്ചാരമാര്‍ഗ്ഗത്തിലൂടെ യാത്രകള്‍ നടക്കുന്നുണ്ട്.

ഭഗവതി നഗറില്‍ നിന്നുള്ള യാത്ര നിര്‍ത്തിവെച്ചിട്ട് ഇന്നേക്ക് മൂന്നാം ദിവസമാണ്. മഴയെ തുടര്‍ന്ന് ആഗസ്റ്റ് 4 വരെ യാത്രകള്‍ നിര്‍ത്തിവെച്ചുവെന്ന് അധികൃതര്‍ അറിയിച്ചു. കാശ്മീരിന്‍റെ മറ്റ് ഭാഗങ്ങളിലേക്ക് യാത്രകള്‍ നടക്കുന്നുണ്ട്.

പഹല്‍ഗാമില്‍ നിന്നും ബല്‍ട്ടാലില്‍ നിന്നും യാത്രികരെ അമര്‍നാഥിലേക്ക് പോകാന്‍ അനുവദിക്കില്ല. ഔദ്യോഗിക വക്താക്കള്‍ അറിയിച്ചു. ക്ഷേത്രത്തിലേക്കുള്ള വഴിയില്‍ വഴുക്കലുള്ളതിനാല്‍ അപകടമുണ്ടാകാതിരിക്കാനാണ് യാത്ര താത്കാലികമായി നിര്‍ത്തിവെച്ചത്.

3.45 ലക്ഷത്തിലധികം തീര്‍ത്ഥാടകര്‍ ഇതുവരെ ദര്‍ശനം നടത്തി. ആഗസ്റ്റ് 15ന് യാത്ര അവസാനിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →