ന്യൂഡല്‍ഹി ജൂലൈ 20: മധ്യപ്രദേശ് ഗവര്‍ണറായിരുന്ന ആനന്ദിബെന്‍ പട്ടേലിനെ ഉത്തര്‍പ്രദേശ് ഗവര്‍ണറായി നിയമിച്ചു. ബീഹാര്‍ ഗവര്‍ണറായിരുന്ന ലാല്‍ജി ടണ്ടനെ മധ്യപ്രദേശ് ഗവര്‍ണറായും നിയമിച്ചു. പശ്ചിമബംഗാളില്‍ ജഗ്ദീപ് ധന്‍ഖറിനേയും ത്രിപുരയില്‍ രമേശ് ബയസിനെയും നിയമിച്ചുവെന്നാണ് രാഷ്ട്രപതിഭവനില്‍ നിന്നുള്ള ഔദ്യോഗിക അറിയിപ്പ്.
ഫഗു ചൗഹാന് ബീഹാറിന്റെ ചുമതലയും നാഗലാന്റിന്റെ ചുമതല ആര്‍ എന്‍ രവിയ്ക്കുമാണ്. അവരവരുടെ ഓഫീസുകളിലെത്തി ചാര്‍ജ്ജ് ഏറ്റെടുക്കുന്നതോടെ നിയമനം നടപ്പിലാകുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

