ശ്രീനഗര്‍ ജൂലൈ 20: 1999 കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച രക്തസാക്ഷികള്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. കാര്‍ഗില്‍ യുദ്ധ സ്മാരകവും അദ്ദേഹം സന്ദര്‍ശിച്ചു. ഒരു ദിവസത്തെ സന്ദര്‍ശനത്തില്‍ സൈനിക ചീഫ് ജനറല്‍ ബിപിന്‍ റവാത്, മറ്റ് സൈനിക കമാന്‍ഡര്‍മാര്‍ എന്നിവര്‍ അദ്ദേഹത്തെ അനുഗമിച്ചു.
സൈനികര്‍ ‘ഓപ്പറേഷന്‍ വിജയ’ുടെ 20-ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് രാജ്‌നാഥ് സിങ് കാര്‍ഗില്‍ സന്ദര്‍ശിക്കുന്നത്.
കാര്‍ഗില്‍ യുദ്ധ സ്മാരകം സന്ദര്‍ശിച്ച്, പോരാളികള്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു-രാജ്‌നാഥ് സിങ് പറഞ്ഞു. കാര്‍ഗില്‍ പാകിസ്ഥാന്റെ മുകളില്‍ ഇന്ത്യയുടെ വിജയത്തിന്റെ സ്മരണ നിലനിര്‍ത്താനായി ജൂലൈ 14ന് രാജ്‌നാഥ് സിങ് ‘വിജയ രശ്മി’ കത്തിച്ചു.

തുടര്‍ന്ന് രാജ്‌നാഥ് സിങ്, രാജ്യത്തിന് സമര്‍പ്പിക്കാന്‍ പോകുന്ന കത്വയിലെയും ബസന്തറിലെയും പാലങ്ങള്‍ സന്ദര്‍ശിക്കും.