ജമ്മു ജൂലൈ 20: ഭഗവതി നഗര്‍ ബേസ് ക്യാമ്പില്‍ നിന്നും 4094 തീര്‍ത്ഥാടകരടങ്ങുന്ന പുതിയ സംഘം ശനിയാഴ്ച അമര്‍നാഥിലേയ്ക്ക് പുറപ്പെട്ടു. 171 വാഹനങ്ങളിലായി സിആര്‍പിഎഫ് ഉദ്യോഗസ്ഥരുടെ അകമ്പടിയോടെയാണ് അവര്‍ പോയത്. പഹല്‍ഗാമിലേക്ക് 1866 പുരുഷന്മാര്‍, 389 സ്ത്രീകള്‍, 9 കുട്ടികള്‍, എന്നിവര്‍ 106 വാഹനങ്ങളിലും ബല്‍ട്ടാലിലേക്ക് 1109 പുരുഷന്മാര്‍, 566 സ്ത്രീകള്‍, 11 കുട്ടികള്‍, 65 വാഹനങ്ങളിലും പുറപ്പെട്ടു.
ജൂണ്‍ 29ന് ആരംഭിച്ച ക്ഷേത്ര ദര്‍ശനം ആഗസ്റ്റ് 15 ശരവണ്‍ പൂര്‍ണ്ണിമ വരെ തുടരും.