ക്രൈസ്റ്റ് ചര്‍ച്ച് ജൂലൈ 19: ന്യൂസിലാന്റില്‍ ക്രൈസ്റ്റ് ചര്‍ച്ചില്‍ വെള്ളിയാഴ്ചയുണ്ടായ വിഷവാതക സ്ഫോടനത്തില്‍ ആറോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഒരു വീടിന് നാശനഷ്ടമുണ്ടായി. സംഭവസ്ഥലം പോലീസും അത്യാഹിത സേവനക്കാരും ചേര്‍ന്ന് തടഞ്ഞു. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
സ്ഫോടനം കണ്ട് സമീപവാസികള്‍ പേടിച്ചിരിക്കുകയാണ്. അന്തരീക്ഷത്തിലാകെ പൊടിപടലവും, അവശിഷ്ടങ്ങളും മാത്രം. ചെറിയ ഭൂചലനമാണെന്നാണ് താന്‍ കരുതിയതെന്ന് ഒരു വ്യക്തി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. അടുത്തുള്ള സ്കൂളിലെ കുട്ടികള്‍ സുരക്ഷിതരാണെന്ന് അദ്ധ്യാപകര്‍ അറിയിച്ചു. സമീപവാസികളേട് ഗ്യാസ് ഓഫ് ചെയ്യാനും അധികൃതര്‍ നിര്‍ദ്ദേശിച്ചു.
51 പേരുടെ ജീവനെടുത്ത, മാര്‍ച്ച് 15ന് സംഭവിച്ച ഭീകരാക്രമണത്തെയാണ് പ്രദേശവാസികള്‍ ഓര്‍മ്മിച്ചത്.

